ലഹരി ഉപയോഗിച്ചത് ചോദിച്ചതിന് അമ്മയുമായി വഴക്ക്; മകന്‍ മാതാവിന്റെ കഴുത്തറുത്തു; യുവതിക്ക് ഗുരുതര പരിക്ക്; മകന്‍ കസ്റ്റഡിയില്‍

Update: 2025-02-10 06:04 GMT

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ മകന്‍ മാതാവിന്റെ കഴുത്തറുത്തു. അഴീക്കോട് സ്വദേശി ജലീലിന്റെ ഭാര്യ സീനത്തിനെയാണ് (53) മകന്‍ മുഹമ്മദ് (24) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്കടിമയാണ്.

ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ മുഹമ്മദ് അമ്മയുടെ വഴക്കിട്ടു. തുടര്‍ന്ന് കഴുത്ത് അറക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സിനത്തിനെ ആദ്യം എത്തിച്ചത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. കത്തി ഉപയോഗിച്ച് പിതാവിനെ കുത്തുകയായിരുന്നു. അന്ന് പൊലീസ് കേസെടുത്തിരുന്നു.

Tags:    

Similar News