ഹാളിൽ പരീക്ഷയിൽ മുഴുകി വിദ്യാത്ഥികൾ; എങ്ങും നിശബ്ദത ഫാനിന്റെ ചെറിയ മൂളൽ മാത്രം; പെട്ടെന്ന് ഇന്‍വിജിലേറ്റര്‍ കയറിവന്നപ്പോൾ നടന്നത്; കോപ്പിയടി കൈയ്യോടെ തൂക്കി; തമ്മില്‍ വാക്കേറ്റം; ക്ലാസിനുളളിൽ നല്ല ഇടി പൊട്ടി; അധ്യാപകനെ പഞ്ഞിക്കിട്ട് വിദ്യാർത്ഥി; വീഡിയോ വൈറൽ; പരീക്ഷയ്ക്കിടെ നടന്നത്!

Update: 2025-01-15 10:33 GMT

രാജസ്ഥാൻ: നോർത്ത് ഇന്ത്യയിൽ പരീക്ഷ വിവാദങ്ങൾ ഏറെ കൂടുതലാണ്. ഈ അടുത്ത കാലത്ത് യുപിഎസ്‍സി ചോദ്യപ്പേപ്പറുകൾ ചോരുന്നു എന്ന വിവാദം ഉയര്‍ന്നത്. പരീക്ഷ നടക്കുന്നതിനിടെ കോപ്പിയടി എപ്പോഴും ഒരു സ്ഥിരം സംഭവമാണ്. ഇപ്പോഴിതാ, രാജസ്ഥാനിലെ ജോധ്പൂരിൽ മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ് .

പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയും അധ്യാപകനും തമ്മിലുള്ള അടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടിച്ചതായിരുന്നു സംഭവം.

പരീക്ഷ നടക്കുന്നതിനിടെ ഹാളിലേക്ക് ഇന്‍വിജിലേറ്റര്‍ കയറി വന്നത്. ഈ സമയം കോപ്പിയടിക്കുകയായിരുന്ന വിദ്യാര്‍ത്ഥി ഇന്‍വിജിലേറ്ററിന്‍റെ പിടിയിലായി. പിന്നാലെ, നടന്ന സംഘർഷത്തിനിടെ വിദ്യാര്‍ത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. വീഡിയോയുടെ തുടക്കത്തില്‍ തന്നെ അടി പൊട്ടുന്നത് പോലുള്ള ശബ്ദം കേൾക്കാം. പിന്നാലെ ഒന്ന് രണ്ട് പേര്‍ ചേര്‍ന്ന് ഒരു യുവാവിനെ തള്ളിമാറ്റുന്നതും കാണാം. മറ്റുള്ളവര്‍ ഇയാളെ പിടിക്കുമ്പോൾ, 'അവന്‍ എന്നെ അടിച്ചെന്ന്' ഒരാൾ പറയുന്നത് കേൾക്കാം.

ഈ സമയം അവന്‍ എന്‍റെ നേരെ കൈയോങ്ങിയെന്ന് യുവാവും പറയുന്നു. ഇതിനിടെ താന്‍ വീഡിയോ പകര്‍ത്തുകയാണെന്നും എല്ലാവരും പ്രശ്നം അവസാനിപ്പിക്കാനും ഒരാൾ വിളിച്ച് പറയുന്നു. ഒരു ടീച്ചർ കയറി വന്ന് യുവാവിനെ പിടിച്ച് വയ്ക്കാന്‍ പറയുമ്പോൾ മറ്റ് ചിലര്‍ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേൾക്കാം.

ഘർ കെ കലേഷ് എന്ന ജനപ്രീയ എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവച്ച് മണിക്കൂറുകൾക്കുള്ളില്‍ അരലക്ഷത്തിന് മേലെ ആളുകൾ വീഡിയോ കണ്ടു. ജോധ്പൂരിലെ എംബിബി എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിലാണ് സംഭവം നടന്നതെന്നാണ് ഒരാൾ കുറിപ്പിലെഴുതി.

എംടെക് പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചത് പിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. സമാധാന്തരീക്ഷം തകർത്തതിന് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത പോലീസ് പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.

Tags:    

Similar News