കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം; ജമ്മു കശ്മീര്‍ പൊലീസുമായി ചേര്‍ന്ന് സംയുക്ത ഓപ്പറേഷന്‍; ഏറ്റുമുട്ടല്‍ തുടരുന്നു

മൂന്ന് ഭീകരരെ വധിച്ച് സൈന്യം

Update: 2024-09-14 06:32 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. വെള്ളിയാഴ്ച കഠ്വയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു-കശ്മീര്‍ പോലീസും സൈന്യവും വെള്ളിയാഴ്ച സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നു ഭീകരരെ വധിച്ചതെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. വെള്ളിയാഴ്ച കഠുവയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു-കശ്മീര്‍ പോലീസുമായി ചേര്‍ന്നു കിഷ്ത്വാറില്‍ നടത്തിയ സംയുക്ത തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞ ദിവസം കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് പേര്‍ക്കു പരുക്കേറ്റു. വിപന്‍ കുമാര്‍, അര്‍വിന്ദ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്. ഛത്രൂ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഉച്ചയ്ക്കു മൂന്നരയ്ക്കാണു സേനയും പൊലീസും ചേര്‍ന്നു പരിശോധന തുടങ്ങിയത്. ഇതിനിടെയുണ്ടായ വെടിവയ്പില്‍ നാല് സൈനികര്‍ക്കു പരുക്കേറ്റു.

Tags:    

Similar News