മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം; ഒട്ടേറെപ്പേര്‍ക്ക് ഗുരുതരപരുക്ക്; അപകടം, മൂന്നാര്‍ എക്കോ പോയിന്റിനു സമീപം; അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം

Update: 2025-02-19 10:39 GMT

ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. കേരള -തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ എക്കോ പോയിന്റില്‍ വച്ചായിരുന്നു അപകടം. കന്യാകുമാരിയില്‍ നിന്നെത്തിയ കോളേജ് വിദ്യാര്‍ത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. നാല്‍പ്പത് പേരടങ്ങിയ സംഘമാണ് വിനോദ യാത്രയ്ക്കായി എത്തിയത്.

കേരള രജിസ്ട്രേഷനിലുള്ള ബസിലാണ് ഇവരെത്തിയത്. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു.

മൂന്നാറില്‍നിന്ന് വട്ടവടയിലേക്കു പോകുന്ന റോഡില്‍ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പരുക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

നാഗര്‍കോവില്‍ സ്‌ക്കോട്ട് ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റ് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയായ ആദികയാണ് മരിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അധ്യാപികയുടെ പരിക്കും സാരമുള്ളതാണെന്നാണ് വിവരം.

40 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇതില്‍ ഒരാളുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

Similar News