ഇന്‍സ്റ്റാഗ്രാം പ്രണയം, പിന്നാലെ ഫോണ്‍ വാങ്ങി നല്‍കി സല്ലാപം; പരീക്ഷയ്ക്ക് പോയ പതിനേഴുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയി ബലാല്‍സംഗവും; യുവാവ് പിടിയില്‍

പതിനേഴുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ബലാല്‍സംഗം ചെയ്ത യുവാവ് പിടിയില്‍

Update: 2025-02-20 14:53 GMT

പത്തനംതിട്ട: വിവാഹവാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയി പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ കോയിപ്രം പൊലിസ് മണിക്കൂറുകള്‍ക്കകം പിടികൂടി. കീഴ്വായ്പ്പൂര്‍ മണിക്കുഴി വിനീത് (21) ആണ് അറസ്റ്റിലായത്. പ്ലസ് ടൂവിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാവുകയും, തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. 18 ന് ഉച്ചക്ക് വീട്ടില്‍ നിന്നും പരീക്ഷക്ക് പോയപ്പോള്‍ നിര്‍ബന്ധിച്ച് ബൈക്കില്‍ കടത്തിക്കൊണ്ടുപോയ പ്രതി, കീഴ്വായ്പ്പൂര്‍ മണ്ണുംപുറത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ ഉച്ചയ്ക്ക് എത്തിച്ചാണ് ബലാല്‍സംഗം ചെയ്തത്. കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അന്ന് സ്‌കൂള്‍ വിട്ട് വീട്ടിലെത്താഞ്ഞതിനെ തുടര്‍ന്ന്, ബന്ധു കോയിപ്രം പോലീസില്‍ വിവരം അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ഊര്‍ജ്ജിതമാക്കിയ തെരച്ചിലിനോടുവില്‍ പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. അടുപ്പത്തിലായശേഷം അമ്മയുടെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന കുട്ടിക്ക്, ഇയാള്‍ ഫോണ്‍ പിന്നീട് വാങ്ങികൊടുക്കുകയും, ഇതിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടാവുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു.പിന്നീട് ഫോണ്‍ ഒഴിവാക്കി.സ്‌കൂളിലേക്ക് ബസ് കാത്തുനില്‍ക്കുമ്പോള്‍, അവിടെയെത്തി കുട്ടിയെ പലതവണ ബൈക്കിലും, കൂട്ടുകാരന്റെ കാറിലും നിര്‍ബന്ധിച്ച് സ്‌കൂളില്‍ കൊണ്ടാക്കുകയും, ചിലപ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തിരുന്നു. വീണ്ടും ഫോണ്‍ നല്‍കിയ പ്രതി അതിലൂടെ നിരന്തരം ബന്ധപ്പെടുകയും, നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 18 ന് ഇപ്രകാരം നിരന്തരം ആവശ്യപ്പെട്ടെങ്കിലും പരീക്ഷയുടെ കാര്യം പറഞ്ഞു കുട്ടി ഒഴിഞ്ഞുമാറി.

വീണ്ടും വിളിച്ച് ശല്യം ചെയ്ത യുവാവ്, കല്യാണം കഴിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതില്‍ ഭയപ്പെട്ട പെണ്‍കുട്ടി, വീട്ടില്‍ നിന്നിറങ്ങി കുറെ ദൂരം നടന്നെത്തിയ പെണ്‍കുട്ടിയെ, തുടര്‍ന്ന് പ്രതി ബൈക്കില്‍ കയറ്റി ഉച്ചക്ക് 12.30 ന് സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ച് ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. ഇതിന് ശേഷം കോട്ടയത്തേക്ക് പോകാമെന്നു പറഞ്ഞു ബൈക്കില്‍ കയറ്റി പോയെങ്കിലും,പാതിവഴിക്ക് തിരിച്ച് സ്‌കൂള്‍ പരിസരത്ത് ഇറക്കി വിട്ടു സ്ഥലംവിടുകയും ചെയ്തു. വനിതാ പോലീസിന്റെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തിയ പോലീസ് തുടര്‍ന്നുള്ള നടപടികള്‍ക്ക് ശേഷം, പ്രതിക്കായുള്ള അന്വേഷണം വ്യാപകമാക്കി. ഇന്നലെ രാത്രിതന്നെ യുവാവിനെ പിടികൂടി.

കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടി കൈക്കൊള്ളുകയും, വൈദ്യപരിശോധന തുടങ്ങിയ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. ഇയാളെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന്, ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News