'കൗതുകം കൊണ്ട് ചെയ്തതാ സാറെ..! കളനാട് റെയില്‍വേ പാളത്തില്‍ ട്രെയിന്‍ പോകുന്നതിനിടെ കല്ലുവെച്ച യുവാവ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ; ട്രെയിന്‍ പോയതോടെ കല്ലുകള്‍ പൊടിഞ്ഞു പോയെന്നും അഖില്‍ ജോണ്‍ മാത്യുവിന്റെ മൊഴി!
'കൗതുകം കൊണ്ട് ചെയ്തതാ സാറെ..!
കാസര്‍കോട്: സംസ്ഥാനത്ത് പലയിടത്തും റെയില്‍വേ പാളങ്ങളില്‍ കല്ലുകളും മറ്റു വെക്കുന്ന സംഭവങ്ങള്‍ അവര്‍ത്തിക്കുയാണ്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടക്കുമ്പോള്‍ പലപ്പോഴും കുട്ടികളാണ് പ്രതിസ്ഥാനത്ത് എത്താറ്. ഇതിനിടെ കളനാട് റെയില്‍വേ പാളത്തില്‍ ട്രെയിന്‍ പോകവേ കല്ലുവെച്ച സംഭവം നടന്നത്. ഈ കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ കൗതുകം കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ് യുവാവ് നല്‍കിയ മൊഴി.
സംഭവവുമായി ബന്ധപ്പെട്ട് 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു അമൃത്സര്‍-കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോകുന്നതിന് മുമ്പ് ഇയാളും സുഹൃത്തും പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ചത്. എന്നാല്‍, അപകടമൊന്നും സംഭവിച്ചി?ല്ല. ട്രെയിന്‍ പോയതോടെ കല്ലുകള്‍ പൊടിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ആണ് പ്രതി പിടിയിലായതെന്ന് ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ എം അക്ബര്‍ അലി മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ കൗതുകത്തിനാണ് ഇത് ചെയ്തതെന്നും അട്ടിമറി ശ്രമമോ അത്തരം ലക്ഷ്യങ്ങളോ ഇവര്‍ക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന് കല്ലെറിഞ്ഞ പതിനേഴുകാരനെയും പൊലീസ് പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും.
കാസര്‍കോട് മേഖലയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നതും പാളത്തില്‍ കല്ലുവെക്കുന്നതും വര്‍ധിച്ചുവരുന്നതിനാല്‍ മേഖലയില്‍ റെയില്‍വെ പൊലീസും ആര്‍.പി.എഫും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മിക്ക കേസുകളിലും കുട്ടികളാണ് പ്രതികള്‍. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കൗതുകത്തിന്റെ പുറത്താണ് കുട്ടികള്‍ ഇത് ചെയ്യുന്നതെന്നും ഇത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ആര്‍.പി.എഫ് ഇന്‍സ്?പെക്ടര്‍ പറഞ്ഞു. ബോധവത്കരണവും മറ്റു നടപടികളും സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 17 വയസുകാരനടക്കം അറസ്റ്റിലായത്. ജോലി അന്വേഷിച്ചാണ് അഖില്‍ ജോണ്‍ മാത്യു കാസര്‍കോട് എത്തിയതത്രെ. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. ചോദ്യം ചെയ്യലില്‍ കൗതുകത്തിനാണ് പാളത്തില്‍ കല്ലുവെച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബേക്കല്‍ പൂച്ചക്കാട് വന്ദേഭാരതിനു കല്ലേറ് ഉണ്ടായത്. ഇതില്‍ ട്രെയിനിന്റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുടരെയുള്ള ആക്രമണങ്ങളുടെ പ്രശ്ചാത്തലത്തില്‍ ആര്‍പിഎഫും പൊലീസും റെയില്‍വേ സ്റ്റേഷനുകളില്‍ ട്രാക്ക് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.