യുവാവുമായി പരിചയത്തിലായത് ഡേറ്റിങ് ആപ്പിലൂടെ; തനിച്ച് സംസാരിക്കണമെന്ന് പറഞ്ഞ് 25കാരിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി; ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തു; പിന്നാലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുത്തു നൽകി; പ്രതികൾക്കായി അന്വേഷണം ഊജ്ജിതമാക്കി പോലീസ്

Update: 2025-11-07 06:13 GMT

കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 25-കാരിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി 90,000 രൂപയും മൂന്നു പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ രാമനാഥപുരം സ്വദേശി തരുൺ (28), ഇയാളുടെ സുഹൃത്തും പോലീസ് ഉദ്യോഗസ്ഥന്റെ മകനുമായ ധനുഷ് എന്നിവർക്കെതിരെ റേസ് കോഴ്സ് പോലീസ് കേസെടുത്തു.

നഗരത്തിൽ ജോലി ചെയ്യുന്ന യുവതി ഡേറ്റിങ് ആപ്പ് വഴിയാണ് തരുണിനെ പരിചയപ്പെട്ടത്. നവംബർ രണ്ടിന് വൈകീട്ട് ഏഴോടെ, തനിച്ചു സംസാരിക്കണമെന്ന വ്യാജേന യുവതിയെ കാറിൽ വാളയാറിനടുത്തുള്ള കെജി ചാവടിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ തരുണിന്റെ സുഹൃത്ത് ധനുഷ് സംഘത്തിൽ ചേരുകയും ഇരുവരും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്തി അക്കൗണ്ടിൽ നിന്ന് 90,000 രൂപ തട്ടിയെടുത്തതായും യുവതി ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നതായും പരാതിയിൽ പറയുന്നു.

രാത്രി 11 മണിയോടെ യുവതിയെ ട്രിച്ചി റോഡിൽ ഇറക്കിവിട്ടു. തനിച്ചു ഹോസ്റ്റലിലേക്ക് പോകാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ തരുണ്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുത്തുനല്‍കിയെന്നും പറയുന്നു. വിവരം സഹോദരിയെ അറിയിച്ചതിനെ തുടർന്ന് പിറ്റേദിവസം യുവതി റേസ് കോഴ്സ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. 

Tags:    

Similar News