ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി പ്രണയത്തിലായി; ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിക്കാൻ തീരുമാനം; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു; വിനയായത് സിസിടിവി ദൃശ്യങ്ങൾ; യുവതിയെയും കാമുകനെയും പൊക്കി പോലീസ്

Update: 2025-07-30 10:50 GMT

ഹൈദരാബാദ്: 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കൈയോടെ പിടികൂടി പോലീസ്. തെലങ്കാന നൽഗൊണ്ട ആർ.ടി.സി ബസ്റ്റാൻഡിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശി നവീനയാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കാമുകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി തന്‍റെ കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം കടന്നതെന്നാണ് വിവരം. അന്വേഷണത്തിൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് ഒരാളോടൊപ്പം ബൈക്കിൽ പോകുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ തെലങ്കാന ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഭർത്താവിനെ വിളിച്ച്‌ കുട്ടിയെ കൈമാറി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് യുവതിയെയും കാമുകനെയും കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് ശേഷം യുവതി പോയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

സംഭവ ദിവസം തന്റെ സുഹൃത്തിന് ബൈക്ക് നൽകിയിരുന്നതായി ഉടമ പോലീസിനോട് വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദ് സ്വദേശിയായ യുവതിയെയും നല്‍ഗൊണ്ട ഓള്‍ഡ് ടൗണ്‍ സ്വദേശിയായ ഇവരുടെ കാമുകനെയും തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. യുവതിയെയും കാമുകനെയും ഭർത്താവിനെയും കൗൺസിലിങ്ങിനായി പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.

Tags:    

Similar News