പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; മീരയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം; ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് എത്തിയ യുവതി മരിച്ചത് തിരികെ ഭര്‍തൃവീട്ടിലേക്ക് പോയതിന് ശേഷം; മരണ വിവരം വീട്ടുകാരെ അറിയിച്ചത് പോലീസും

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

Update: 2025-09-10 06:35 GMT

പാലക്കാട്: പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്. ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. ഇതിനുശേഷം രാത്രി 11 ഓടെ ഭര്‍ത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് വീട്ടുകാര്‍ മീര മരിച്ച വിവരം അറിയിയുന്നത്.

മരണവിവരം അറിയിച്ചത് പൊലീസാണെന്നും മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മീരയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവത്തിലെ ദുരൂഹത തീര്‍ക്കാന്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കയാണ് കുടുംബം.

Tags:    

Similar News