വീടിന്റെ ഒന്നാം നിലയില്‍ നിന്നും ദിര്‍ഗന്ധം; പോലീസ് പരിശോധനയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍, മുകളില്‍ കല്ലുവച്ച അവസ്ഥയില്‍ യുവാവിന്റെ മൃതദേഹം; ഭാര്യയെയും കുട്ടികളെയും കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു
Update: 2025-08-17 23:52 GMT
ജയ്പുര്‍: ആല്‍വാറില്‍ വാടകവീട്ടിലെ വീപ്പക്കുള്ളില്‍ നിന്നും യുവാവിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ആദര്‍ശ് കോളനിയിലെ ഒന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പരിശോധനയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍, മുകളില്‍ കല്ലുവച്ച അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജ് സൂരജ് (വയസ് ഏകദേശം 35) എന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ സമീപത്തെ ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുകയായിരുന്നു.
സംഭവത്തിന് ശേഷം ഭാര്യയെയും മൂന്ന് കുട്ടികളെയും കാണാതായതിനെ തുടര്‍ന്ന് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു.