ഇ പിയുടെ ചാട്ടം ബിജെപിയിലേക്ക്; ആത്മകഥാ വിവാദം കാലത്തിന്റെ കണക്കുചോദിക്കല്‍; ആത്മകഥ പ്രസിദ്ധീകരണത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞത് ശുദ്ധനുണയെന്നും കെ സുധാകരന്‍
ഇ പിയുടെ ചാട്ടം ബിജെപിയിലേക്ക്
Update: 2024-11-13 09:15 GMT
കണ്ണൂര്‍ : ഇപി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇ പി ജയരാജന്റെ ആത്മകഥാ വിവാദം കാലത്തിന്റെ കണക്ക് ചോദിക്കലാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടുത്തത് എപ്പോളായാലും തിരിച്ചു കിട്ടും 'ആത്മകഥ' പ്രസിദ്ധീകരണത്തെ കുറിച്ചു അറിയില്ലെന്ന് പറഞ്ഞത് ശുദ്ധ നുണയാണ്.
കണ്‍വീനര്‍ സ്ഥാനത് നിന്ന് നീക്കിയതിന്റെ പക ഇ പിക്ക് ഇപ്പോളുമുണ്ട് ഇ പിയുടെയും സിപിഎമ്മിന്റെയും വിശദീകരണം രണ്ടു വഴിക്കാണ്.'ഇ പിയുടെ ചാട്ടം ബിജെപിയിലേക്കാണെന്നും കെ. സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ ഏറെ പാരമ്പര്യമുള്ള പ്രസാധകരാണ് ഡി.സി. ബുക്‌സ്. അവരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു.