മാസ്‌ക് ധരിച്ചെത്തി സ്റ്റീൽ പൈപ്പുകൾ മോഷ്ടിച്ചു; പകരം പ്ലാസ്റ്റിക് പൈപ്പുകൾ സ്ഥാപിച്ചു; കോട്ടയത്ത് ദേവാലയത്തിൽ ഒറ്റ രാത്രി കൊണ്ട് കവർന്നത് 20 സ്റ്റീൽ ടാപ്പുകൾ

Update: 2024-10-06 08:04 GMT

കോട്ടയം: കോട്ടയത്ത് ദേവാലയത്തിൽ നിന്നും സ്റ്റീൽ പൈപ്പുകൾ മോഷണം പോയി. കൊല്ലാട് സെന്‍റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഓഡിറ്റോറിയത്തിൽ കൈ കഴുകാനായി സ്ഥാപിച്ചിരുന്ന സ്റ്റീൽ പൈപ്പുകളാണ് മോഷണം പോയത്. 20 സ്റ്റീൽ ടാപ്പുകലാണ് ഒറ്റ രാത്രി കൊണ്ട് മോഷണം പോയത്.

1300 രൂപ വില വരുന്ന പൈപ്പുകളാണ് മോഷണം പോയത്. മാസ്ക് ധരിച്ചെത്തിയതിനാൽ മോഷ്ടാവിനെ തിരിച്ചറിയാനായിട്ടില്ല.

ടാപ്പിന് സമീപത്തെ സി.സി.ടി.വി ക്യാമറയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാന്റ്‌സും, ചുവന്ന ടീഷർട്ടും ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്ന് വ്യക്തമാണ്.

മോഷ്ടിച്ച സ്റ്റീൽ പൈപ്പുകൾക്ക് പകരം പ്ലാസ്റ്റിക് പൈപ്പുകൾ സ്ഥാപിച്ചാണ് കള്ളൻ കടന്നു കളഞ്ഞത്. സ്റ്റീല്‍ പൈപ്പുകൾക്ക് ഏകദേശം 1300 രൂപ വില വരുമെന്നാണ് പള്ളി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പള്ളിയില്‍ അപരിചിതനായ ആളെത്തിയിരുന്നു. ഇയാളെ ടാപ്പിനു സമീപം സംശയാസ്പസ്തമായി കണ്ടതിനെ തുടര്‍ന്ന് പള്ളിയിലെ അധികൃതര്‍ അന്വേഷണം നടത്തി. എന്നാൽ ഇയാൾ ഇവിടെ നിന്നും ഓടിരക്ഷപെടുകയായിരുന്നു.

തുടർന്നാണ് പള്ളി അധികൃതര്‍ കോട്ടയം ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചത്. ഇന്നലെ പകലും രാത്രിയിലും ഈസ്റ്റ് പൊലീസ് സംഘം പള്ളിയില്‍ പെട്രോളിംങ് നടത്തിയിരുന്നെങ്കിലും മോഷണം നടന്നു.പിന്നീട് പോലീസെത്തി പരിശോധന നടത്തി കേസെടുത്തു.

Tags:    

Similar News