സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈൽ ഫോട്ടോയെടുത്തു; കോളജിൽ ഒപ്പം പഠിച്ചയാളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; പിന്നാലെ അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും അയച്ചു; 20കാരൻ പിടിയിൽ

Update: 2025-07-22 10:21 GMT

ആലപ്പുഴ: വ്യാജ അക്കൗണ്ടിലൂടെ അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും, അശ്ലീല ചാറ്റും അയച്ച് യുവതിയെ ശല്യം പ്രതി പിടിയിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലില്‍ ഗൗരീസദനം വീട്ടില്‍ ശ്രീരാജ് (20) നെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ചാണ് ഇയാൾ യുവതിയെ ബന്ധപ്പെടുന്നത്. വിദ്യാർത്ഥിനിയായ യുവതി പഠിച്ച കോളജിൽ പഠിച്ചയാളാണ് താൻ എന്നു പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് യുവതിയുമായി അശ്ലീല ചാറ്റുകളും, വോയിസ് ചാറ്റുകളും തുടങ്ങി. ഇതോടെ പെൺകുട്ടി എതിർപ്പറിയിച്ചു.

എന്നാൽ ഇയാൾ വീണ്ടും യുവതിയെ ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. അശ്ലീല ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാൻ യുവതിയ പോലീസിന് പരാതി നല്‍കിയത്. തുടർന്നാണ് ശ്രീരാജ് ആണ് പ്രതിയെന്ന് പോലീസ് മനസ്സിലാക്കിയത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ശ്രീരാജ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചതും യുവതിയുമായി ചാറ്റ് ചെയ്തതും.

അറസ്റ്റിലായ പ്രതിയെ പോലീസ് ആലപ്പുഴയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപിൽ പ്രതിയെ ഹാജരാക്കി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ, സംഘത്തിലെ സിഐ ഗിരീഷ് എസ് ആർ, റികാസ് കെ, വിദ്യ ഒ കെ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Tags:    

Similar News