പാലക്കാട് വൻ കഞ്ചാവ് വേട്ട; രണ്ട് അന്യസംസ്ഥാന സ്വദേശികൾ അറസ്റ്റിൽ; പിടിച്ചെടുത്തത് 2.079 കിലോ കഞ്ചാവ്

Update: 2024-10-11 10:47 GMT

പാലക്കാട്: ഒറ്റപ്പാലത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവുമായി ഇതര സംസ്ഥാന സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും 2.079 കിലോ കഞ്ചാവാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് ജാർഖണ്ഡ് സ്വദേശികളാണ് പിടിയിലായത്. സംശയാസ്പദ സാഹചര്യത്തിൽ കണ്ട മുഹമ്മദ് സഗീർ അൻസാരി, മുഹമ്മദ് അമീർ അൻസാരി എന്നിവരെ പിടികൂടി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻദാസിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ സുദർശനൻ നായർ, അനു.എസ്.ജെ, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്.കെ.പി, ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ്.പി, മുഹമ്മദ് ഫിറോസ്‌, ജാക്സൺ സണ്ണി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് എന്നിരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News