ബസില്‍ നടന്ന പരിശോധനയിൽ പൊക്കി; ലഹരിക്കടത്താൻ ശ്രമം; കയ്യിലുണ്ടായിരുന്നത് 172.37 ഗ്രാം എംഡിഎംഎ; 33കാരൻ അറസ്റ്റിൽ; സംഭവം കല്‍പ്പറ്റ ജനമൈത്രി ജങ്ഷനിൽ

Update: 2024-12-24 05:29 GMT

കല്‍പ്പറ്റ: ന്യൂഇയർ ആഘോഷവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനായി ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കളെ പോലീസും എക്‌സൈസും ചേര്‍ന്ന് പിടികൂടി. ക്രിസ്തുമസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത് തടയുന്നതിനായുള്ള പോലീസിന്‍റെ സ്പെഷ്യല്‍ ഡ്രൈവില്‍ രണ്ടിടങ്ങളിലായി കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. മറ്റൊരു യുവാവിനെ 172.37 ഗ്രാം എംഡിഎംഎയുമായി പിടികൂടി.

ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, എക്സൈസ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസില്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 172.37 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബസിലെ യാത്രക്കാരനായ മലപ്പുറംം വെള്ളുവങ്ങാട് മഞ്ചേരി വീട്ടില്‍ എം. ഷംനാസിനെ (33) എക്സൈസ് പിടികൂടി.

Tags:    

Similar News