ഉപ്പുതറയില്‍ ഒരുകുടുംബത്തിലെ നാല് പേര്‍ തൂങ്ങി മരിച്ച നിലയില്‍; ഗൃഹനാഥന് കടബാദ്ധ്യത ഉണ്ടായിരുന്നതായി അയല്‍വാസി

ഉപ്പുതറയില്‍ ഒരുകുടുംബത്തിലെ നാല് പേര്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2025-04-10 12:59 GMT

ഇടുക്കി: ഉപ്പുതറ ഒമ്പത് ഏക്കറില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.

വീടിനുള്ളിലെ ഹാളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍. ഉപ്പുതറ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. സജീവിന് കടബാദ്ധ്യതകള്‍ ഉണ്ടായിരുന്നതായാണ് സമീപവാസികള്‍ പറയുന്നത്

Tags:    

Similar News