ഇടുക്കി അടിമാലിൽ പാചകത്തിനിടെ തീപടർന്ന് അപകടം; നാലുപേർക്ക് പൊളളലേറ്റു
By : സ്വന്തം ലേഖകൻ
Update: 2024-11-08 12:56 GMT
ഇടുക്കി: ഇടുക്കി അടിമാലിൽ പാചകത്തിനിടെ തീപടർന്ന് നാലുപേർക്ക് പൊളളലേറ്റ് ചികിത്സയിൽ. അടിമാലിക്ക് സമീപത്തായി തോക്കുപാറ സൗഹൃഗിരിയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ തോക്കുപാറ പുതിയമഠത്തിൽ ജോയി, ജോമോൻ, അഖില, അന്നമ്മ എന്നിവർക്കാണ് പൊളളലേറ്റത്.
ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. പാചകത്തിനിടെ അടുക്കളയിലെ എൽ പി ജി സ്റ്റൗവിൽ നിന്നാണ് തീ പടർന്നത്. സ്റ്റൗവിൽ നിന്ന് പെട്ടെന്ന് തീ ആളിപടരുകയായിരുന്നു. സംഭവത്തിൽ നാലുപേർക്കാണ് പൊള്ളലേറ്റിരുന്നത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പൊളളൽ ഗുരുതരമല്ല.