ക്യാപ്‌സൂള്‍ രൂപത്തിലാക്കി സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലു പേര്‍ അറസ്റ്റില്‍

ക്യാപ്‌സൂള്‍ രൂപത്തിലാക്കി സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നാലു പേര്‍ അറസ്റ്റില്‍

Update: 2024-11-05 00:19 GMT

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാലു പേര്‍ അറസ്റ്റില്‍. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും 433 ഗ്രാം സ്വര്‍ണമിശ്രിതം പൊലീസ് പിടികൂടി. 4ന് രാവിലെ റിയാദില്‍നിന്നു വന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണു സ്വര്‍ണം കടത്തിയത്. തിരൂര്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി (36) പിടിയിലായി. സ്വര്‍ണം മിശ്രിതരൂപത്തില്‍ 3 കാപ്‌സ്യൂളുകളിലാക്കി പാക്ക് ചെയ്ത് ശരീരത്തില്‍ ഒളിപ്പിച്ചാണ് വിദേശത്തുനിന്ന് എത്തിയത്.

സ്വര്‍ണം സ്വീകരിക്കാന്‍ കാത്തുനിന്ന ഓമശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീന്‍ (42), സലാം (35) എന്നിവരെയും കസ്റ്റഡിയിലെടുത്തു. സ്വര്‍ണത്തിനു വിപണിയില്‍ 32 ലക്ഷത്തിലേറെ രൂപ വില വരും. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. വിമാനത്താവള പരിസരത്തുനിന്നും രണ്ടാഴ്ചയ്ക്കിടെ പൊലീസ് പിടികൂടുന്ന രണ്ടാമത്തെ സ്വര്‍ണക്കടത്തു കേസാണിത്.

Tags:    

Similar News