തിരുവനന്തപുരത്ത് വീട്ടുപറമ്പിൽ കഞ്ചാവ് കൃഷിയും കച്ചവടവും; എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തത് കഞ്ചാവ് ചെടികൾ; 54കാരൻ അറസ്റ്റിൽ

Update: 2024-10-15 12:36 GMT

തിരുവനന്തപുരം: പാറശാലയിൽ വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ ആളെ എക്സൈസ് പിടികൂടി. പാറശാല സ്വദേശിയായ ശങ്കറാണ് (54) പിടിയിലായത്. ഇയാൾ വീട്ടുപറമ്പിൽ കഞ്ചാവ് നട്ടുവളർത്തി കച്ചവടം നടത്തിയിരുന്നു. എക്സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും150 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. വീട്ടിൽ വളർത്തിനിരുന്ന ചെടികളിൽ നിന്നും വെട്ടി ഉണക്കിയെടുത്ത കഞ്ചാവാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.

അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എൻ മഹേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ(ഗ്രേഡ്) ജസ്റ്റിൻ രാജ്, ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ വിപിൻ സാം, സിവിൽ എക്സൈസ് ഓഫീസർമാരായ ലിന്റോ രാജ്, അഖിൽ.വി.എ, അനിഷ്.വി.ജെ,വനിത സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    

Similar News