പാലക്കാട് നഗരത്തിലെ കാനയില്‍ വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു; പെണ്‍കുട്ടി അപകടത്തില്‍ പെട്ടത് അഴുക്ക് ചാലിന്റെ സ്ലാബ് തകര്‍ന്ന് വീണ്
പാലക്കാട് നഗരത്തിലെ കാനയില്‍ വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു
By : സ്വന്തം ലേഖകൻ
Update: 2025-10-23 12:39 GMT
പാലക്കാട്: പാലക്കാട് നഗരത്തിലെ കാനയില്‍ വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. കാടാംക്കോടാണ് അപകടം ഉണ്ടായത്. എക്സൈസ് വകുപ്പിന്റെ സെമിനാര്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ അല്‍ അമീന് എഞ്ചിനിയറിങ്ങ് കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി രഹത ഫര്‍സാനക്കാണ് അപകടം പറ്റിയത്.
പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാടാംക്കോടാണ് അപകടം ഉണ്ടായത്. അഴുക്ക് ചാലിന്റെ സ്ലാബ് തകര്‍ന്ന് വിദ്യാര്‍ത്ഥിനി വീഴുകയായിരുന്നു