മകനെ ട്യൂഷന് കൊണ്ടുവിടാന്‍ പോകുന്നതിനിടെ അപകടം; അപകടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്ന മകന് നിസാര പരിക്കുകളോട് ആശുപത്രിയില്‍ ചികിത്സയില്‍
Update: 2025-10-06 10:18 GMT
ആറ്റിങ്ങല്‍: തോട്ടയ്ക്കാട് പ്രദേശത്ത് നടന്ന റോഡ് അപകടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവന്‍ നഷ്ടമായി. കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിനിയും സര്‍വേ വകുപ്പിലെ ഓവര്‍സിയറുമായ മീന (41)യാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ആറുമണിയോടെ മകനെ ട്യൂഷനിലേക്ക് വിടാന്‍ കാറില്‍ പോയിക്കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. വലത്തേക്ക് തിരിയുന്നതിനിടെ പിന്നില്‍നിന്ന് വന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഡെലിവറി വാന്‍ കാറിന്റെ വലത് വശത്ത് ഇടിച്ചതോടെയാണ് അപകടം. ഗുരുതരാവസ്ഥയില്‍ മീനയെ ആദ്യം സമീപ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മീനയ്ക്ക് ഭര്‍ത്താവും 9 വയസുള്ള മകളും ഉണ്ട്.