ബുള്ളറ്റ് ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം; അപകടം ജിമ്മിൽ പോയി മടങ്ങവേ; സംഭവം കോട്ടയത്ത്

Update: 2024-12-10 03:44 GMT

കോട്ടയം: ബുള്ളറ്റ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ആർപ്പൂക്കര വില്ലൂന്നിയിലാണ് സംഭവം നടന്നത്. അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. വില്ലൂന്നി സ്വദേശി നിത്യ (20) ആണ് അപകടത്തിൽ മരിച്ചത്.

ജിമ്മിൽ പോയി വീട്ടിലേക്ക് ബൈക്ക് ഓടിച്ചുവരവെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം തെറ്റിയ ബുള്ളറ്റ് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ക്രാഷ് ബാരിയറിൽ നിത്യയുടെ തല വന്ന് ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ഇവരെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ യുവതി മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News