പതിനാലുകാരനെ അശ്ലീല വീഡിയോ കാണിച്ച ശേഷം ലൈംഗികാതിക്രമം; പോക്‌സോക്കേസില്‍ പ്രതി അറസ്റ്റില്‍
പോക്‌സോക്കേസില്‍ പ്രതി അറസ്റ്റില്‍
By : ശ്രീലാല്‍ വാസുദേവന്‍
Update: 2026-02-06 10:50 GMT
കോന്നി : പതിനാലുകാരനോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി പെരിഞൊട്ടയ്ക്കല്‍ സ്വദേശിയായ ചരുവിള പുത്തന്‍വീട്ടില്‍ വീട്ടില്‍ ബിജു എന്ന് വിളിക്കുന്ന ജെയിംസ് ഡേവിഡ് (47) ആണ് അറസ്റ്റിലായത്. കുട്ടിയെ മൊബൈലില്‍ അശ്ലീലവീഡിയോകള്‍ കാണിച്ചു കൊടുക്കുക്കുകയും ആറ്റു കടവിലേക്കു വിളിച്ചു വരുത്തിയ ശേഷം അതിക്രമം കാട്ടുകയും ആയിരുന്നു.
കൗണ്‍സിലിംഗിനിടയില്‍ കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിന്മേല്‍ മൊഴി പ്രകാരം പോലീസ്‌കേസ് രജിസ്റ്റര്‍ ചെയ്തു. കോന്നി പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ശ്യാം എസ്.എസിന്റെ നേതൃത്വത്തില്‍,സി.പി.ഒ മാരായ രഞ്ജിത്ത്, നഹാസ്. രാഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.