പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് അപകടം; വഴിവക്കിൽ ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീർത്ഥാടകരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി; മൂന്ന് തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2024-12-09 05:45 GMT
പത്തനംതിട്ട: നിയന്ത്രണം വിട്ട കാർ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ പാഞ്ഞുകയറി അപകടം. സംഭവത്തിൽ മൂന്ന് തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്. പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.
പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീർത്ഥാടകരുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. ശബരി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം നിയന്ത്രണം വിട്ട് തീർത്ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.