താമരശ്ശേരിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; കെഎസ്ആർടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ആദ്യം ഇടിച്ചത് ആനവണ്ടിയെന്ന് കണ്ടുനിന്നവർ; രണ്ടുപേർക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-01-23 12:08 GMT
കോഴിക്കോട്: കെഎസ്ആർടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയിലാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നിൽ ആദ്യം കെഎസ് ആർടിസി ബസ് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ലോറി തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്ക് പറ്റിയത്. മാനന്തവാടി സ്വദേശിയായ ശ്രീധരൻ, മാലോർ സ്വദേശി ആയിഷാ ബീവി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് നിസ്സാരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം മടങ്ങി. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.