ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു; മുഴുവൻ പുക; പരിഭ്രാന്തിയിൽ യാത്രക്കാർ; കെടുത്താൻ ശ്രമിച്ചപ്പോൾ വീണ്ടും ആളിക്കത്തി; ഒഴിവായത് വൻ ദുരന്തം; സംഭവം തലസ്ഥാനത്ത്

Update: 2024-12-27 13:56 GMT

തിരുവനന്തപുരം: ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. ബൈപ്പാസ് റോഡിലാണ് സംഭവം നടന്നത്. തീയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രികർ വാഹനം നിർത്തി പുറത്ത് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം വെള്ളായണി ക്രൈസ്റ്റി വിഹാറിൽ മാർട്ടിൻ, രാജേശ്വരി എന്നിവർ ചാക്കയിൽ നിന്ന് കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്.

വ്യാഴാഴ്ച രാത്രി കുമരിച്ചന്ത സിഗ്നലിനടുത്ത് പുതുക്കാട് റോഡിലാണ് സംഭവം നടന്നത്. തീപിടിത്തത്തിൽ വാഗണർ കാറിൻ്റെ മുൻഭാഗം കത്തി നശിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്സ്റ്റിംഗ്യൂഷർ എടുത്ത് തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.

കാറിന്റെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. സംഭവത്തെ തുടർന്ന് ബൈപ്പാസ് റോഡിൽ വലിയ ഗതാഗത കുരുക്ക് ഉണ്ടായി. 

Tags:    

Similar News