തടി കയറ്റിവന്ന ലോറിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം; സംഭവം തൃശൂരിൽ

Update: 2024-12-20 12:00 GMT
തടി കയറ്റിവന്ന ലോറിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം; സംഭവം തൃശൂരിൽ
  • whatsapp icon

തൃശ്ശൂർ: തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വിയ്യൂർ പവർ ഹൗസിന് സമീപമായിരുന്നു ദാരുണ അപകടം നടന്നത്. മണ്ണുത്തി സ്വദേശി തനിഷിക് വീട്ടിൽ അഖിൽ (21) ആണ് മരിച്ചത്.

തൃശ്ശുർ ഗവണ്മെന്റ് എൻജിനിയറിങ്ങ് കോളേജിലെ നാലാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ് മരിച്ച അഖിൽ. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News