ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം
ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: വടകര മണിയൂര്‍ കരുവഞ്ചേരിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം. നിവാനാണ് മരിച്ചത്. വീടിനടുത്ത് പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. നിവാനോടൊപ്പം കിണറ്റില്‍ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
കല്‍പ്പടവുകളില്‍ പിടിച്ചുനിന്നതിനാലാണ് ഈ കുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ച നിവാന്‍ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. കല്‍പ്പടവുകളില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
നിവാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.അഗ്‌നിശമനസേന സ്ഥലത്തെത്തിയെങ്കിലും അതിന് മുന്‍പ് നാട്ടുകാര്‍ കുട്ടികളെ പുറത്തെടുത്തു. തുടര്‍ന്ന് ഉടന്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിവാന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.