ചാത്തൻപാറയിൽ വാഹനാപകടം; ടൂറിസ്റ്റ് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
By : സ്വന്തം ലേഖകൻ
Update: 2025-02-19 04:54 GMT
തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം ചാത്തൻപാറയിൽ നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം ശരത്ത് മന്ദിരത്തിൽ ശ്യാംകുമാർ (27)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസിൽ എതിർ ദിശയിൽ വന്ന ശ്യാം കുമാറിന്‍റെ ബൈക്കിടിച്ചാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടനെ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.