ഇരുചക്രവാഹനം ആളില്ലാതെ റോഡില്‍; സമീപവാസി അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് ഷോക്കേറ്റ് മരിച്ചു കിടക്കുന്നയാളെ; കൂവളത്തില പറിക്കാന്‍ പോയി മരിച്ചത് അയിരൂര്‍ രാമേശ്വരം മഹാദേവ ക്ഷേത്ര ജീവനക്കാരന്‍ ബിനു
കൂവളത്തില പറിക്കുന്നതിനിടെ കഴകം ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു
അയിരൂ : കൂവളത്തില പറിക്കുന്നതിനിടെ ക്ഷേത്രത്തിലെ കഴകം ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു. അയിരൂര്‍ രാമേശ്വരം മഹാദേവ ക്ഷേത്ര ജീവനക്കാരന്‍ ചെറുകോല്‍പ്പുഴ നിരവത്ത് വീട്ടില്‍ രാജന്‍ കുട്ടിയുടെ മകന്‍ ബിനു (50) ആണ് മരിച്ചത്. അയിരൂര്‍ മതാപ്പാറ മര്‍ത്തോമാ ഹൈസ്‌കൂളിന് സമീപം ആള്‍താമസമില്ലാത്ത പറമ്പില്‍ നിന്ന് കൂവളത്തില പറിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഇയാള്‍ എത്തിയ ഇരുചക്ര വാഹനം ഏറെ നേരമായി റോഡരുകില്‍ ഇരിക്കുന്നത് കണ്ട് സമീപവാസി അന്വേഷിച്ച് ചെന്നപ്പോഴാണ് സംഭവം അറിയുന്നത്. കോയിപ്രം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു മൃതദേഹം കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ :മായ.