പത്തൊൻപത്കാരന്റെ ഫോൺ നിറച്ച് പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ; ഇൻസ്റ്റ വഴി പ്രചരിപ്പിച്ചതും കേസ്; ഒളിവിൽ കഴിഞ്ഞ ലോ അക്കാദമി വിദ്യാർത്ഥിയെ പൊക്കി പോലീസ്

Update: 2025-11-14 06:59 GMT

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കേരള ലോ അക്കാദമിയിലെ ഒന്നാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ. മലയിൻകീഴ് സ്വദേശിയായ ശ്രേയസ് (19) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.

ഇയാൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള വിവിധ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതി ഒളിവിൽ പോകുകയുമായിരുന്നു.

വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പേയാട് ഭാഗത്ത് വെച്ച് ശ്രേയസിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Similar News