'ഒരെണ്ണം വീശിയാലോ..'; രാത്രി ഭാര്യയെ ഫോണിൽ വിളിച്ചു; ലൊക്കേഷൻ ട്രേസ് പോലീസ് ഇരച്ചെത്തി; പ്രതി വലയിൽ കുടുങ്ങി; വിവാഹ വീട്ടിലെത്തി ഇയാൾ ചെയ്തത്!

Update: 2025-05-05 12:53 GMT

കോഴിക്കോട്: വിവാഹം നടക്കുന്ന വീട്ടിൽ എത്തി. മദ്യം വേണമെന്ന് ആവശ്യപ്പെട്ട യുവാവ് വരൻ്റെ കൂട്ടുകാരനെ കുത്തി പരുക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചക്കുംകടവ് സ്വദേശി മുബീനെ കോതിപാലത്ത് വെച്ചാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രതി തിരിച്ചു കോഴിക്കോട് എത്തുകയും കല്ലായി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഭാര്യയെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.

പിന്നാലെ മൊബൈൽ ലൊക്കേഷൻ ട്രേസ് ചെയ്താണ് കോതിപാലത്ത് വെച്ചു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ക്ഷണിക്കാത്ത വിവാഹ വീട്ടിൽ എത്തി മദ്യമാവശ്യപ്പെട്ട മുബീര്‍ ഇൻസാഫ് എന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്.

Tags:    

Similar News