ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിധി; നെഞ്ചില്‍ ആഞ്ഞു കുത്തി; പ്രതിക്ക് ജീവപര്യന്തം തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവ്

Update: 2025-01-02 16:27 GMT

അരൂർ: ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. ആലപ്പുഴയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അരൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കായിപ്പുറത്ത് വീട്ടിൽ അനിലിനെയാണ് ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷ വിധിച്ചിരിക്കുന്നത്. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി-മൂന്ന് ജഡ്ജി അജികുമാർ ആണ് വിധി പറഞ്ഞത്.

2014 ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കരുത്തുത്തറ വീട്ടിൽ ഗോപി (60)യെയാണ് അനിൽ കത്തി കൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയത്.

അരൂർ പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന എസ് എസ് ബൈജു രജിസ്റ്റർ ചെയ്ത കേസിൽ കുത്തിയതോട് സിഐ ആയിരുന്ന എസ് അശോക് കുമാറാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഷാരി എൻ ബി ഹാജരാവുകയും ചെയ്തു.

Tags:    

Similar News