മുൻ വൈര്യാഗ്യം; സഹോദരങ്ങളെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-10 11:05 GMT
ആലപ്പുഴ: സഹോദരങ്ങളെ ആക്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. തുമ്പോളി കല്ലുപുരയ്ക്കൽ ജോസഫിനെയും സഹോദരൻ വിപിനെയും മാരകമായി പരിക്കേൽപ്പിച്ചെന്ന കേസിൽ തുമ്പോളി വെളിയിൽ വീട്ടിൽ ആകാശ് (19), മാവുങ്കൽ വീട്ടിൽ അനൂപ് (20) എന്നിവരെയാണ് നോർത്ത് പൊലീസ് ഇൻസ്പെക്ടർ എം. കെ. രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടി.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആലപ്പുഴയിൽ സഹോദരങ്ങൾക്ക് നേരെ പ്രതികളുടെ ആക്രമണം നടന്നത്. ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പോലീസ് വ്യക്തമാക്കി.