മെത്താഫിറ്റമിനുമായി ലഹരി സംഘത്തിലെ പ്രധാനി അറസ്റ്റിൽ; കുടുങ്ങിയത് മുത്തങ്ങ ചെക്പോസ്റ്റിൽ; അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശി

Update: 2024-12-06 16:45 GMT

സുൽത്താൻബത്തേരി: വയനാട്ടിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ. മലയിൻകീഴ് തോട്ടുപുറത്ത് പുത്തൻ വീട്ടിൽ എൽ.എസ് ഷംനു (29) ആണ് അറസ്റ്റിൽ ആയത്. അതിർത്തി ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്നു ഷംനു. ചെക്ക് പോസ്റ്റിലെ പരിശോധനയിലാണ് യുവാവിൽ നിന്നും 306 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഷംനുവെന്ന് എക്സൈസ് വ്യക്തമാക്കി.

Tags:    

Similar News