കഞ്ചാവ് കടത്തിയ കേസിൽ നാട്ടിൽ നിന്നും മുങ്ങി; വല വിരിച്ച് എക്സൈസ്; ​ഗൾഫിൽ നിന്ന് തിരിച്ചെത്തിയതും കുരുക്ക് വീണു; പ്രതിയെ ഡൽഹിയിൽ വെച്ച് പൊക്കി

Update: 2025-01-25 15:45 GMT

കൊല്ലം: കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് നാടുവിട്ട പ്രതിയെ ഡൽഹിയിൽ നിന്നും പിടികൂടി കൊല്ലം എക്സൈസ്. 19 കിലോഗ്രാം കഞ്ചാവ് വിൽപ്പനയ്ക്കായി ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ രാഹുൽ കൃഷ്ണയെയാണ് 10 ദിവസത്തോളം നീണ്ട അന്വേഷണത്തിൽ എക്സൈസ് സംഘം ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കേസിൽ പിടിക്കപ്പെടാതിരിക്കാൻ നാടുവിട്ട് ഗൾഫിൽ എത്തിയ പ്രതി രണ്ട് വർഷമായി ഗൾഫിൽ ജോലി ചെയ്ത് വരികയായിരുന്നു. തുടർന്ന് പ്രതി ദില്ലിയിൽ എത്തുന്നു എന്ന വിവരം ലഭിച്ച എക്സൈസ് സംഘം ദില്ലിയിൽ എത്തി എമിഗ്രേഷൻ വകുപ്പിന്റെയും ഡൽഹി പോലീസിന്റെയും സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ ഷിജു, കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ് എന്നിവ4 അടങ്ങിയ മൂന്നംഗ സംഘമാണ് ഡൽഹിയിൽ ദിവസങ്ങളോളം തങ്ങി പ്രതിയെ പിടികൂടിയത്.

Tags:    

Similar News