മയക്കുമരുന്ന് കൈവശം വച്ചു; പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ; യുവാവിന് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

Update: 2024-12-03 10:26 GMT

ഇടുക്കി: മയക്കുമരുന്ന് സ്റ്റാമ്പുമായി എക്സൈസ് പിടികൂടിയ പ്രതിക്ക് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കിയിലാണ് സംഭവം നടന്നത്. 400 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അഫ്നാസ് (26 വയസ്) നെയാണ് കോടതി ശിക്ഷ നൽകിയത്.

2019 ഒക്ടോബർ 27 ന് മറയൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുദീപ് കുമാറും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സിറിൽ കെ മാത്യൂസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.

Tags:    

Similar News