അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി; കൊല്ലത്ത് മരിച്ച് 48കാരി കശുവണ്ടി തൊഴിലാളി; ഈ മാസം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മരണം
Update: 2025-10-12 03:33 GMT
കൊല്ലം: കൊല്ലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 48 കാരി മരിച്ചു. പട്ടാഴി മരുതമണ്‍ ഭാഗത്ത് താമസിച്ചിരുന്ന കശുവണ്ടി തൊഴിലാളിയാണ് മരിച്ചത്. രോഗലക്ഷണങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സ ഫലിച്ചില്ല. സെപ്റ്റംബര്‍ 23-ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
ഈ മാസം സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെടുന്ന മൂന്നാമത്തെ മരണമാണ് ഇതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജലത്തിലൂടെ പകരുന്ന അപൂര്‍വ്വമായ ഈ രോഗത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും, കുളിക്കാനോ നീന്താനോ പോകുമ്പോള്‍ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ എന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.