വേമ്പനാട്ട് കായലിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; ബോട്ടിൽ നിന്ന് എടുത്ത് ചാടിയത് ഇന്നലെ രാത്രി; സംഭവം ആലപ്പുഴയിൽ

Update: 2024-12-27 12:43 GMT

ആലപ്പുഴ: ജല​ഗതാ​ഗത വകുപ്പിന്റെ ബോട്ടിൽ നിന്നും വേമ്പനാട്ട് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയതായി വിവരങ്ങൾ. ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ (56) ആണ് ഇന്നലെ രാത്രി കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടിൽ നിന്ന് കായലിലേക്ക് ചാടിയത്.

കായലിന് നടുവിൽ പാതിരാമണൽ ദ്വീപിന് എതിർഭാഗത്ത് എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്ഥലത്ത് സ്കൂബാ ടീം തിരച്ചിൽ നടത്തിയിരുന്നു.

സ്കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News