അമ്മു എ.സജീവിന്റെ മരണം; സഹപാഠികള്‍ വീണ്ടും റിമാന്‍ഡില്‍: മൂവരേയും കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി
അമ്മു എ.സജീവിന്റെ മരണം; സഹപാഠികള്‍ വീണ്ടും റിമാന്‍ഡില്‍: മൂവരേയും കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി
പത്തനംതിട്ട: ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് എജുക്കേഷനിലെ വിദ്യാര്‍ഥിനി അമ്മു എ.സജീവിന്റെ മരണത്തില്‍ പ്രതികളായ മൂന്ന് സഹപാഠികള്‍ വീണ്ടും റിമാന്‍ഡില്‍. ഡിസംബര്‍ അഞ്ചുവരെയാണ് റിമാന്‍ഡിലായത്. പോലിസ് കസ്റ്റഡിക്ക് ശഏഷം റിമാന്‍ഡ് ചെയ്ത മൂവരേയും കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിച്ച വിദ്യാര്‍ഥികളെ, ചോദ്യം ചെയ്തശേഷം ബുധനാഴ്ച രാവിലെ 11-നാണ് പത്തനംതിട്ട ജുഡീഷ്യണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പുറമേ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
അന്വേഷണച്ചുമതല പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് കൈമാറി. സഹപാഠികളുടെ ഫോണുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. കൊല്ലം പത്തനാപുരം സ്വദേശി അലീന ദിലീപ്, കോട്ടയം വാഴപ്പള്ളി സ്വദേശി എ.ടി. ആഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.