സംസ്ഥാന-ദേശീയ തലത്തില്‍ തൊഴില്‍ സമ്മര്‍ദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിര്‍മാണം വേണമെന്ന് വിഡി സതീശന്‍; അന്നയുടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ്

അന്നയുടെ അമ്മ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിക്കയച്ച കത്ത് കണ്ണ് തുറപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ്

By :  Remesh
Update: 2024-09-21 06:46 GMT

എറണാകുളം: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ച യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ മകളുടെ പ്രായം ഉള്ള കുട്ടിയാണ്. നടക്കുന്നത് തൊഴിലാളി ചൂഷണമാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍ സമ്മര്‍ദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിര്‍മാണം വേണം. അതിനു സമ്മര്‍ദ്ദം ചെലുത്തും.ശക്തമായ നടപടികള്‍ വേണം.കേരളത്തില്‍ ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.തൊഴിലാളി നിയമങ്ങള്‍ ഇപ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയായി മാറി.അന്നയുടെ അമ്മ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിക്കയച്ച കത്ത് കണ്ണ് തുറപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Tags:    

Similar News