മുൻവൈരാഗ്യം; വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; 39കാരൻ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-10-25 17:40 GMT
കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ പട്ടികകൊണ്ട് അടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മാറാട് ബീച്ച് സ്വദേശി പ്രജോഷിനെയാണ് (39) ബേപ്പൂർ പോലീസ് പിടികൂടിയത്. അരക്കിണർ സ്വദേശി മുഹമ്മദ് റംഷാദിനാണ് പ്രതിയുടെ മർദനത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ 16-നാണ് സംഭവം നടന്നത്. റംഷാദും കുടുംബവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി, പട്ടിക ഉപയോഗിച്ച് റംഷാദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. റംഷാദുമായി നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മാറാട് ഭാഗത്തുനിന്നാണ് ബേപ്പൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രജോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.