ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി അപകടം; യുവതിയെയും കുഞ്ഞിനെയും ഇടിച്ചിട്ടു; കാലിന് മുകളിലൂടെ കയറിയിറങ്ങി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
By : സ്വന്തം ലേഖകൻ
Update: 2024-11-05 10:10 GMT
കോഴിക്കോട്: ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രി കോബൗണ്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആനവാതിൽ സ്വദേശി സബീനക്കാണ് പരിക്ക് പറ്റിയത്. ഇന്ന് രാവിലെ 11 മണിയ്ക്കാണ് അപകടം നടന്നത്.
ആശുപത്രി വളപ്പിൽ നിരവധി രോഗികൾ ഉണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന ആളുകളും ഇറങ്ങിയ ശേഷം ഇറക്കത്തിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു.അപ്പോഴാണ് സംഭവം നടന്നത്. ഓട്ടോ തനിയെ നീങ്ങി കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചിടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ താഴെ വീണു പോയ യുവതിയുടെ കാലിന് മുകളിലൂടെയാണ് ഓട്ടോ കയറിയിറങ്ങിയത്. ഉടനെ തന്നെ കൂടെ ഉണ്ടായിരുന്നവർ യുവതിയെ രക്ഷിച്ചു.ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.