യുവാവിന്റെ പീഡന പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു; രണ്ടു ദിവസത്തിനകം മൊഴിയെടുക്കും

Update: 2024-10-28 14:11 GMT

ബെംഗളൂരു: കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. ബംഗളുരു ദേവനഹള്ളി പോലീസാണ് കേസെടുത്തത്. അസ്വാഭാവിക ലൈംഗിക പീഡനം,​ ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് കസബ പോലീസാണ് കേസ് ബംഗളുരു പോലീസിന് കൈമാറിയത്. പരാതിക്കാരനായ യുവാവിനെയും രഞ്ജിത്തിനെയും രണ്ടു ദിവസത്തിനകം പോലീസ് മൊഴിയെടുക്കാൻ വിളിപ്പിക്കും.

2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു.

രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് നല്‍കിയ പരാതിയിൽ പറയുന്നത്. കൂടാതെ തന്റെ നഗ്ന ഫോട്ടോകൾ എടുത്ത ശേഷം രഞ്ജിത്തിന്റെ സുഹൃത്തായ നടിക്ക് അയച്ചുകൊടുത്തുവെന്നും യുവാവ് ആരോപിച്ചിരുന്നു.

Tags:    

Similar News