നടുക്കടലിൽ വച്ച് ബോട്ട് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വിവരം ലഭിച്ച സ്ഥലത്ത് ബോട്ടില്ല; കാണാതായത് ഇന്നലെ; തിരച്ചിൽ തുടരുന്നു; ആശങ്ക

Update: 2024-11-21 04:58 GMT

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിൽ പോയവരെ ഇതുവരെ കണ്ടെത്തിയില്ല. കടലിൽ കുടുങ്ങിയ ബോട്ട് ഇതുവരേയും കണ്ടെത്തിയില്ല. ഇന്നലെ മുതലാണ് ബോട്ട് കാണാതായത്. ബോട്ടിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സഹായത്തിന് മറ്റു ബോട്ടുകാരെ വിളിച്ചിരുന്നു.

പക്ഷെ ഇവർ ബോട്ടിന് അടുത്ത് എത്തിയപ്പോൾ സ്ഥലത്ത് ബോട്ട് ഉണ്ടായിരുന്നില്ല. 'സഫ മോൾ' എന്ന ഫൈബർ വള്ളമാണ് 11 നോട്ടിക്കൽ മൈൽ അകലെ ഉൽക്കടലിൽ കുടുങ്ങിയതായി പറയുന്നത്.

ബോട്ട് ഡ്രൈവർ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട് സ്വദേശി കൂര്യക്കോസ്, തിരുവനന്തപുരം സ്വദേശി വർഗീസ്, ഒഡിഷ സ്വദേശി പ്രഭു എന്നിവരാണ് ബോട്ടിൽ കുടുങ്ങിയത്. കഴിഞ്ഞ 17 നാണ് ഇവർ കടലിൽ മീൻ പിടിക്കാൻ പോയത്. വയർലസ് സന്ദേശം കിട്ടിയ സ്ഥലം കേന്ദ്രീകരിച്ചു തീരദേശ പോലീസും മത്സ്യ തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തുകയാണ്‌.

Tags:    

Similar News