കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; സംഭവം എറണാകുളത്ത്
By : സ്വന്തം ലേഖകൻ
Update: 2024-12-04 15:31 GMT
കൊച്ചി: കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് പരിക്ക്. എറണാകുളം കോലഞ്ചേരിയിലാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റി വന്ന കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്. പരിക്കേറ്റ മൂന്ന് പേരിൽ ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പുളിഞ്ചോട് ഭാഗത്തുനിന്നും കോളേജിലേയ്ക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്. ഇവരെ കേലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.