ഗൂഗിള്‍മാപ്പ് വീണ്ടും പണി പറ്റിച്ചു; വഴിയെന്ന് കരുതി വാഹനം ചെന്നത് തോട്ടിലേക്ക്; മുന്‍വശം മുങ്ങുന്നത് കണ്ട് യാത്രക്കാര്‍ പെട്ടെന്ന് ഡോര്‍ തുറന്ന് പുറത്തിറങ്ങി; ഒഴിവായത് വലിയ അപകടം
കടുത്തുരുത്തി: ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശ തെറ്റി ഇലക്ട്രിക് കാര്‍ കുറുപ്പന്തറ കടവിലെ തോട്ടിലേക്ക് വഴിതെറ്റിയിറങ്ങിയെങ്കിലും യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ട സ്വദേശികളായ രണ്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച 11.15ഓടെയായിരുന്നു സംഭവം. കനത്ത മഴയ്ക്കിടയിലായിരുന്നു സംഭവം. കുറുപ്പന്തറ ഭാഗത്ത് നിന്ന് ഗൂഗിള്‍മാപ്പ് പിന്തുടര്‍ന്ന് സഞ്ചരിക്കുന്നതിനിടെയാണ് കാര്‍ വളവ് തിരിയാതെ് നേരേ കടവിലേക്ക് തിരിഞ്ഞത്. കാറിന്റെ മുന്‍ഭാഗം തോട്ടിന്റെ ആഴമുള്ള ഭാഗത്തേക്ക് പതിക്കാന്‍ പോകുന്നതിനിടെയാണ് ഡ്രൈവറുടെ സമയോചിതമായ നടപടിയില്‍ വാഹനം നിര്‍ത്തി അപകടം ഒഴിവാക്കാനായത്.
വണ്ടിയില്‍ കയറിക്കൊണ്ടിരുന്ന വെള്ളം കണ്ട് യാത്രികര്‍ വാതിലുകള്‍ തുറന്ന് ഉടന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഒരിടിവരെ കൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ കാറും യാത്രികരും ഒരുമിച്ച് ഒഴുകിയേക്കുമെന്നായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവം കണ്ട് ഓടിയെത്തിയ പ്രദേശവാസികള്‍ യാത്രികര്‍ക്ക് പുറത്ത് വരാനും സഹായിച്ചു. സമീപവാസിയുടെ ഉടമസ്ഥതയിലുള്ള ക്രെയിനിലൂടെ വാഹനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
ഭൂമി വാങ്ങുന്നതിന് മാന്‍വെട്ടം ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ സ്ഥലത്തേക്ക് പിന്നീട് പോയി. തോട്ടുനിരപ്പില്‍ റെയില്‍ ലോക്കുമില്ലാതെയുള്ള അപകടാവസ്ഥയിലേക്ക് ഗൂഗിള്‍മാപ്പ് വഴിതെറ്റിക്കുന്നത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരമായി നിരീക്ഷണ സംവിധാനങ്ങളും മുന്നറിയിപ്പുകളും സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ മുന്നോട്ടുവന്നു.