നാടന്‍ തോക്കു മുതല്‍ എകെ 47 വരെ കാണാം; ലോഡ് ചെയ്യുന്നത് എങ്ങനെയെന്നും അറിയാം: കൗതുക കാഴ്ചകളൊരുക്കി ചങ്ങനാശേരി പോലിസ് സ്‌റ്റേഷന്‍

നാടൻതോക്കും എകെ 47നും കാണാം; കൗതുക കാഴ്ചകളൊരുക്കി ചങ്ങനാശേരി പോലിസ് സ്‌റ്റേഷന്‍

Update: 2024-10-25 01:22 GMT

ചങ്ങനാശേരി: പോലിസിന്റെ തോക്കുകള്‍ കാണാനും അറിയാനും അവസരമൊരുക്കി ചങ്ങനാശേരി പോലിസ് സ്‌റ്റേഷന്‍. വ്യത്യസ്ത തോക്കുകള്‍ നിരത്തി പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ് ഇവിടെ. പുതിയതും പഴയതുമായ വിവിധതരത്തിലുള്ള റൈഫിളുകളും കൈത്തോക്കുകളും മുതല്‍ നാടന്‍തോക്കും എകെ 47 തോക്കും പ്രദര്‍ശനത്തിലുണ്ട്. എകെ 47 ഉള്‍പ്പെടെയുള്ളവ ലോഡ് ചെയ്യുന്ന രീതി ഉദ്യോഗസ്ഥര്‍ വിവരിക്കും.

പ്രദര്‍ശനം നാളെ സമാപിക്കും. രാവിലെ 9 മുതല്‍ രാത്രി 7 വരെയാണു പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. പൊലീസിന്റെ ശാസ്ത്രീയ തെളിവെടുപ്പുരീതിയെപ്പറ്റി മനസ്സിലാക്കാം. ശേഖരിക്കുന്ന തെളിവുകള്‍ സൂക്ഷിക്കുന്ന എവിഡന്‍സ് ബാഗ് കാണാം. ടിയര്‍ ഗ്യാസ് ഷെല്‍, വയര്‍ലെസ് സംവിധാനം, വെടിയുണ്ട, ഗ്രനേഡുകള്‍, വിവിധയിനം ലാത്തികള്‍, വിവിധ പൊലീസ് തൊപ്പികള്‍, കൈവിലങ്ങ്, ഷീല്‍ഡുകള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.


Tags:    

Similar News