'കൂട്ടിലടച്ച തത്ത' എന്നത് സുപ്രീം കോടതി മുമ്പ് സിബിഐയെ കുറിച്ച് പരാമര്‍ശിച്ച അഭിപ്രായം; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം; എം. വി ഗോവിന്ദന്റെ പ്രതികരണം തള്ളാതെ മലയാലപ്പുഴ മോഹനന്‍

Update: 2024-11-27 17:02 GMT

തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതിനെ തള്ളാതെ സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍. സിബിഐ അന്വേഷണത്തെ എതിര്‍ക്കുകയല്ല എം.വി. ഗോവിന്ദന്‍ ചെയ്തതെന്നും, 'കൂട്ടിലടച്ച തത്ത' എന്നത് സുപ്രീം കോടതി മുമ്പ് സിബിഐയെ കുറിച്ച് പരാമര്‍ശിച്ച അഭിപ്രായമാണെന്നും മോഹനന്‍ പറഞ്ഞു.

എം. വി ഗോവിന്ദന്റെ വാക്കുകള്‍ക്ക് സിബിഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിര്‍ക്കുന്നു എന്ന് അര്‍ത്ഥമില്ലെന്ന് മലയാലപ്പുഴ മോഹനന്‍ പറഞ്ഞു. സിബിഐ അവസാന വാക്കല്ല എന്നതാണ് എംവി ഗോവിന്ദന്റെ പ്രതികരണം. അതിനോട് യോജിക്കുന്നു. നവീന്‍ ബാബുവിന്റെ മരണം സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും ഈ നിലപാട് താന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണെന്നും മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.

സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യത്തോട് പ്രതികരിക്കവെ എംവി ?ഗോവിന്ദന്‍ പറഞ്ഞത്. ഈ നിലപാടില്‍ മാറ്റമില്ല. സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. അതേസമയം, പാര്‍ട്ടി നവീന്റെ കുടുംബത്തിന് ഒപ്പമാണെന്നും എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.

Tags:    

Similar News