കരാര്‍ ലോബിയും ഉദ്യേഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കുന്നു; ഹൃദ്‌രോഗിയാണെന്ന് പോലും നോക്കാതെ വയനാട്ടില്‍ നിന്ന് ദേവികുളത്തേക്ക് സ്ഥലംമാറ്റം; പരാതി നല്‍കിയിട്ടും നടപടി ഇല്ല: പൊതുമരാമത്ത് ഇടപെടണമെന്ന് ആവശ്യം

Update: 2024-10-13 09:58 GMT

വയനാട്: പൊതുമരാമത്ത് വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന നടവയില്‍ സ്വദേശിയെ ഒരു പറ്റം കരാര്‍ ലോബിയും ഉദ്യേഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കുന്നതായി പരാതി. നിലവില്‍ ഹൃദയ രോഗത്താല്‍ ചികിത്സ തേടുന്ന ഇയാളെ തിരുവനന്തപുരത്തേക്കും തുടര്‍ന്ന് ദേവികുളത്തേക്കും സ്ഥലം മാറ്റിയിരിക്കുകയാണ്. ഉദ്യേഗസ്ഥരുടെ പീഡനം അവസാനിപ്പിക്കാന്‍ വകുപ്പ് മന്ത്രി ഇടപെടണമെന്നാണ് ഇയാളുടെ ആവാശ്യം.

ബത്തേരി പൊതുമരാമത്ത് വകുപ്പില്‍ ഹെഡ് ക്ലര്‍ക്ക് തസ്ഥികയില്‍ ജോലി ചെയ്യുന്ന നടവയില്‍ കണയാമറ്റത്തില്‍ അരുണാണ് മേല്‍ ഉദ്യേഗസ്ഥരുടെയും ഒരു പറ്റം കരാര്‍ ലോബിയുടെയും പീഡനത്തിന് ഇരയായിപ്പോള്‍ മെഡിക്കല്‍ ലീവെടുത്ത് നടവയലിലെ വീട്ടില്‍ കഴിയുന്നത്. ഹൃദ്‌രോഗം പോലും വകവെക്കാതെയാണ് അകാരണമായി സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലും അരുണ്‍ പരാതി നല്‍കിയിരുന്നു.

കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങിയെങ്കിലും ഉദ്യോഗസ്ഥ കരാര്‍ കുട്ടുകെട്ടില്‍ തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് അരുണ്‍ പറഞ്ഞു. ഹെഡ് ക്ലര്‍ക്കായി സ്ഥാനക്കയറ്റം ലഭിക്കുന്ന സാഹചര്യത്തില്‍ വയനാട് തന്നെ നിലനിര്‍ത്തണമെന്ന് അരുണ്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വയനാട് നിന്നും ദേവിക്കുളത്തേക്ക് അരുണിനെ സ്ഥലം മാറ്റി. തന്റെ രോഗം പോലും വകവെക്കാതെയാണ് ദേവികുളത്തേക്ക് സ്ഥലം മാറ്റിയതെന്ന് അരുണ്‍ പറഞ്ഞു. വയനാട് ജില്ലയില്‍ നാല് ഒഴിവുകള്‍ ഉണ്ടായിട്ടും വയനാട് ജില്ലയില്‍ നിലനിര്‍ത്തിയില്ല. പകരം രണ്ട് ജൂനിയര്‍ ഉദ്യേഗസ്ഥര്‍ക്ക് വയനാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഒരാള്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ജോലിയില്‍ പ്രവേശിച്ചയാള്‍ ലീവ് എടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ ലീവായിട്ടുപോലും ശമ്പളം തടഞ്ഞ് വെച്ചിരിക്കുകയാണ്. തന്റെ രോഗവസ്ഥയിലും കുടുംബത്തിന്റെ ഏക ആശ്രയം എന്ന നിലയിലും വകുപ്പ് മന്ത്രി ഇടപെടണമെന്നാണ് അരുണിന്റെ ഇപ്പോഴത്തെ ആവശ്യം.

Tags:    

Similar News